Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 107:29:05
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • തീവ്രവാദബന്ധം സംശയിച്ച് സിഡ്നിയിൽ കസ്റ്റഡിയിലെടുത്ത 7 യുവാക്കളെ വിട്ടയച്ചു; ഇപ്പോൾ ഭീഷണിയില്ലെന്ന് പൊലീസ്

    19/12/2025 Duration: 04min

    2025 ഡിസംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • From Mabo to modern Australia: the ongoing story of native title - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർക്ക് ഭൂമിയിൽ എത്രത്തോളം അവകാശമുണ്ട് എന്നറിയാമോ? നേറ്റീവ് ടൈറ്റിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

    19/12/2025 Duration: 10min

    Australia is known around the world for its rich and diverse First Nations cultures. But when it comes to native title and land rights, you might still wonder what they actually mean. Discover what native title means in Australia, how it began with the Mabo Case, what the Native Title Act does, and why it matters for all Australians. - ലോകത്തിലെ ഏറ്റവും നീണ്ടുനിൽക്കുന്ന ആദിമവർഗ്ഗ സംസ്കാരത്തിലൂടെ പ്രശസ്തമാണ് ഓസ്ട്രേലിയ. എന്നാൽ ഇവിടത്തെ ഭൂമിക്ക് മേൽ ആദിമവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഉടമസ്ഥതയും അവകാശങ്ങളും മനസിലാക്കുന്നത് അത്ര എളുപ്പമല്ല. മാബോ കേസ് എന്ന പ്രശസ്തമായ നിയമപോരാട്ടത്തിലൂടെ, ഓസ്ട്രേലിയൻ ആദിമവർഗ്ഗ ജനതയ്ക്ക് ലഭിച്ച നേറ്റീവ് ടൈറ്റിൽ അവകാശത്തെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഓസ്ട്രേലിയയിൽ തീവ്ര ആശയങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ വിസ റദ്ദാക്കും: നിയമം ഉടൻ

    18/12/2025 Duration: 03min

    2025 ഡിസംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • വീട് വാങ്ങിയില്ലെങ്കിലും പോക്കറ്റ് കാലി: ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട്ടുവാടക കുതിച്ചുയരുന്നു

    18/12/2025 Duration: 11min

    ഓസ്ട്രേലിയൻ നഗരങ്ങളിൽ 2019ന് ശേഷം വീട്ടുവാടക 50 ശതമാനത്തിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആറക്ക വരുമാനമുള്ളവർക്കാണ് നഗരങ്ങളിൽ വീട് വാടകയ്ക്ക് ലഭിക്കാൻ മുൻഗണനയുള്ളത്. ഒരാളുടെ വരുമാനത്തിൽ മാത്രം ജീവിക്കുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. സിഡ്നി, കാൻബെറ തുടങ്ങീ പ്രാദേശിക ഇടങ്ങളിലും വാടകയിൽ വൻ വർധനവ്. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ബോണ്ടായ് ഭീകരാക്രമണം: സിഡ്നിയിൽ പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും; പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കും

    17/12/2025 Duration: 03min

    2025 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • ഇന്ത്യൻ ലൈസൻസുമായി ഓസ്ട്രേലിയയിൽ എത്ര കാലം വണ്ടിയോടിക്കാം? ലൈസൻസ് മാറ്റാനായി അറിയേണ്ടതെല്ലാം...

    17/12/2025 Duration: 06min

    ഓസ്ട്രേലിയയിലേക്ക് ആദ്യമായി കുടിയേറുന്ന ഒരാൾക്ക് എത്രകാലം ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തും നിയമങ്ങൾ ഒരുപോലെയാണോ? ഓസ്ട്രേലിയൻ ലൈസൻസ് എടുക്കാനും ഇന്ത്യൻ ലൈസൻസ് മാറ്റാനും എന്തൊക്കെ ചെയ്യണം എന്നുതുടങ്ങീ, ലൈസൻസ് കൺവേർഷനുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ബോണ്ടായ് വെടിവയ്പ്പ്: അക്രമികളിൽ ഒരാൾ ഇന്ത്യൻ പൗരനെന്ന് വെളിപ്പെടുത്തൽ; കീഴടക്കിയതും ഇന്ത്യൻ വംശജൻ

    17/12/2025 Duration: 06min

    സിഡ്നിയിലെ ബോണ്ടായ് ബീച്ചിൽ 15 പേരെ വെടിവച്ചു കൊന്ന സംഭവത്തിൽ ആരോപണവിധേയരായ അക്രമികൾ ഇന്ത്യൻ വംശജരാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ ഒരാളെ കീഴടക്കാൻ സഹായിച്ചതും ഒരു ഇന്ത്യൻ വംശജനാണെന്ന വിശദാംശങ്ങൾ പുറത്തുവന്നു. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ബോണ്ടായിൽ ആക്രമണം നടത്തിയവരുടെ കാറിൽ നിന്ന് IS പതാക കണ്ടെത്തി; പരിശീലനം നേടിയത് ഫിലിപ്പീൻസിലെന്ന് പൊലീസ്

    16/12/2025 Duration: 03min

    2025 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ലോകശ്രദ്ധ നേടിയ തോക്ക് നിയന്ത്രണം; എന്നിട്ടും ബോണ്ടായ് അക്രമിയുടെ കൈയിൽ എങ്ങനെ 6 തോക്കുകൾ വന്നു...

    16/12/2025 Duration: 11min

    അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പെടെ മാതൃകയാക്കണം എന്ന് പറഞ്ഞിട്ടുള്ള തോക്ക് നിയമങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നു. അക്കാര്യമാണ് ഈഇ പോഡ്കാസ്റ്റിൽ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

  • ബോണ്ടായ് വെടിവെയ്പ്: അക്രമികളിൽ ഒരാളെ രഹസ്യാന്വേഷണ ഏജൻസി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ

    15/12/2025 Duration: 04min

    2025 ഡിസംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'ഏറെ സുരക്ഷിതമെന്നായിരുന്നു വിശ്വാസം, പക്ഷേ...': ബോണ്ടായ് വെടിവയ്പ്പിന്റെ ആശങ്കയിൽ ഓസ്ട്രേലിയൻ മലയാളി സമൂഹവും

    15/12/2025 Duration: 10min

    മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും, സന്തോഷവുമെല്ലാം പ്രതീക്ഷിച്ച് ഓസ്ട്രേിയയിലേക്ക് എത്തുന്നവരാണ് കുടിയേറ്റ സമൂഹത്തിൽ ഭൂരിഭാഗവും. എന്നാൽ, ബോണ്ടായ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങൾ എത്രത്തോളം ആശങ്കയാണ് നൽകുന്നത്. ചില ഓസ്ട്രേലിയൻ മലയാളികളുടെ കാഴ്ചപ്പാടുകൾ പങ്കു വെയ്ക്കുകയാണ് എസ് ബി എസ് മലയാളം. അതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

  • സിഡ്നി ബോണ്ടായ് കൂട്ടക്കൊല: പിന്നിൽ അച്ഛനും മകനുമെന്ന് പോലീസ്; അക്രമിക്ക് 6 തോക്ക് ലൈസൻസുകൾ

    15/12/2025 Duration: 06min

    സിഡ്നി ബോണ്ടായ് ബീച്ചിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമിയുൾപ്പെടെ 16 മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയ പോയവാരം: കാട്ടുതീ സീസൺ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; പതിവിലും നീണ്ടുനിൽക്കാമെന്നും റിപ്പോർട്ട്

    13/12/2025 Duration: 09min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ഓസ്ട്രേലിയയിൽ ചെലവ് ചുരുക്കലുണ്ടാകുമെന്ന് സർക്കാർ; നടപടിയെടുത്തില്ലെങ്കിൽ ബജറ്റ് കമ്മി കൂടുമെന്നും ട്രഷറർ

    12/12/2025 Duration: 04min

    2025 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഈ ക്രിസ്തുമസിന് ചെറി വൈനായാലോ? എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന രുചിക്കൂട്ടിതാ...

    12/12/2025 Duration: 15min

    ഇത്തവണത്തെ ക്രിസ്തുമസിന് വ്യത്യസ്തമായൊരു വൈൻ രുചിക്കൂട്ട് പരിചയപ്പെടാം. സ്വാദേറിയ ചെറി വൈൻ...എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെറി വൈനിൻറെ രുചിക്കൂട്ട് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ പങ്കുവെയ്ക്കുന്നത് കേൾക്കാം.

  • വിസ നൽകുമ്പോൾ ‘ഓസ്ട്രേലിയൻ മൂല്യങ്ങൾ’ പരിശോധിക്കും; സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും: കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം

    11/12/2025 Duration: 04min

    2025 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിൽ ഈ വേനലിൽ കാട്ടുതീ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; അവധിക്കാല യാത്രകളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

    11/12/2025 Duration: 08min

    ഒരു ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ വീണ്ടും രൂക്ഷമായ കാട്ടുതീ വ്യാപനമുണ്ടാകുമെന്നാണ് ഈ വർഷത്തെ മുന്നറിയിപ്പ്. ക്രിസ്തമസ് അവധിക്കാലത്ത് യാത്രകൾ പോകുന്നവർക്കായി നിരവധി നിർദ്ദേശങ്ങൾ അഗ്നിശമന വിഭാഗങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്

  • കുട്ടികുറ്റവാളികളുടെ കാലിൽ നിരീക്ഷണ സംവിധാനം ഘടിപ്പിക്കും: പുതിയ നിയമവുമായി ക്വീൻസ്ലാൻറ്

    10/12/2025 Duration: 04min

    2025 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • "ഞങ്ങളെ നിശബ്ദരാക്കാനോ?" - സോഷ്യൽ മീഡിയ നിരോധനത്തെ എതിർത്തും അനുകൂലിച്ചും ടീനേജുകാരും മാതാപിതാക്കളും: ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായമറിയാം...

    10/12/2025 Duration: 16min

    ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുമ്പോൾ മാതാപിതാക്കൾക്കും, കുട്ടികൾക്കും അതിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം...

  • 24കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ജീവപര്യന്തം തടവുശിക്ഷ

    09/12/2025 Duration: 04min

    2025 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

page 1 from 44