Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം കൂടി; കുടിയേറ്റ വിരുദ്ധ വംശീയത ഉയർന്ന നിലയിലെന്ന് റിപ്പോട്ട്
16/10/2026 Duration: 04min2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
14 വർഷത്തെ ഓസ്ട്രേലിയൻ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു; കേരളത്തിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണോ?
16/10/2026 Duration: 16minഓസ്ട്രേലിയയിലേക്ക് വരുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് കുറച്ച് വർഷം കഴിഞ്ഞ് കേരളത്തിലേക്ക് തിരികെ പോകണം എന്നത്. എന്നാൽ പലവിധ കാരണങ്ങൾ മൂലം മിക്കവർക്കും ഈ ആഗ്രഹം സാധ്യമാകാറില്ല. ചുരുക്കം ചില ആളുകൾ മാത്രമാകും ഇത്തരത്തിൽ തിരികെ പോക്ക് എന്ന തീരുമാനം എടുക്കുക. അങ്ങനെ തിരികെ പോകുന്ന ഒരാളാണ് എസ്.ബി.എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ദീജു ശിവദാസ്. പതിനാല് വർഷം നീണ്ട ഓസ്ട്രേലിയൻ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ തിരികെ മടങ്ങുന്നതിനെ പറ്റി ദീജു ശിവദാസ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
SBS മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പടിയിറങ്ങി; മടക്കം കേരളത്തിലെ മാധ്യമരംഗത്തേക്ക്
16/10/2026 Duration: 06minനീണ്ട പതിമൂന്നരവർഷത്തെ സേവനത്തിന് ശേഷം എസ്ബിഎസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനം രാജിവച്ചിരിക്കുകയാണ് ദീജു ശിവദാസ്. കേരളത്തിലേക്ക് മടങ്ങുന്നതിൻറെ ഭാഗമായാണ് രാജി.ആധികാരികതയുടേയും വിശ്വാസ്യതയുടേയും പര്യായമായി എസ്ബിഎസ് മലയാളത്തെ മാറ്റുന്നതിൽ, എസ്ബിഎസിനൊപ്പം നിന്ന ദീജു ശിവദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കൂടി; സാമ്പത്തിക ഞെരുക്കം 2029 വരെ തുടരുമെന്ന് റിപ്പോർട്ട്
15/10/2026 Duration: 04min2026 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഏജ്ഡ് കെയർ, സാമൂഹ്യ സേവന മേഖലകളിൽ ശമ്പളം കൂടും; സ്ത്രീകളുടെ വേതനം മെച്ചപ്പെടുത്താനുള്ള നടപടിയെന്ന് സർക്കാർ
15/10/2026 Duration: 07minപ്രായമായവരേയും, ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെയും, സാമൂഹ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ശമ്പളം കൂട്ടുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഈ മേഖലയിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളവും, തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: മുസ്ലിം വനിതാ മന്ത്രിക്കെതിരെ വിവാദ പരാമർശം; ഒരാഴ്ചയ്ക്കിടെ 19 വധഭീഷണികളെന്ന് മന്ത്രി
14/10/2026 Duration: 06min2026 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
Breast screening: What to expect and why it matters - വെറും 20 മിനിറ്റ്! ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്; ഓസ്ട്രേലിയയിലെ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗിനെക്കുറിച്ച് അറിയാം
14/10/2026 Duration: 09minRegular breast screening can help find breast cancer early, before you notice any signs or symptoms. Screening is free for eligible women or people at risk of breast cancer. It takes about 20 minutes, once every two years, and it’s an effective way to take charge of our health. Let’s take a closer look at why a breast screen is nothing to be anxious about. - ലക്ഷണങ്ങളോ സൂചനകളോ പ്രകടമാകുന്നതിന് മുൻപുതന്നെ സ്തനാർബുദം കണ്ടെത്താൻ പതിവായുള്ള സ്തന പരിശോധന (breast screening) സഹായിക്കും. ഓസ്ട്രേലിയയിൽ അർഹരായ സ്ത്രീകൾക്കും സ്തനാർബുദ സാധ്യതയുള്ളവർക്കും ഈ പരിശോധന സൗജന്യമാണ്. ബ്രസ്റ്റ് സ്കീൻ ടെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
ഇന്നത്തെ വാർത്ത: വിമാനം റാഞ്ചാൻ ശ്രമിച്ചയാൾക്ക് മോസ്കുമായി ബന്ധമുണ്ടെന്ന് UAE; ആരോപണം നിഷേധിച്ച് ഓസ്ട്രേലിയൻ മോസ്ക്
13/10/2026 Duration: 04min2026 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
എല്ലാ ജലദോഷവും 'ജലദോഷമാകണമെന്നില്ല'; ഓസ്ട്രേലിയയിൽ നാലിൽ ഒരാൾക്ക് ഹേ ഫീവറെന്ന് റിപ്പോട്ട്
13/10/2026 Duration: 05minഹേ ഫീവർ ബാധിതരുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് രോഗബാധ അധികവും റിപ്പോട്ട് ചെയ്തിരിക്കുന്നത്. കുടിയേറിയെത്തി വർഷങ്ങൾ കഴിഞ്ഞാലും അലർജി ബാധിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഹേഫീവറിനെ കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....#sbsaudiopodcast
-
ആശംസാ കാർഡുകളും ക്രിസ്മസ് സമ്മാനങ്ങളും അയക്കാൻ പ്ലാനുണ്ടോ? വൈകിയാൽ സമയത്ത് എത്തില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ്
13/10/2026 Duration: 04minക്രിസ്മസ് കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും അയക്കാൻ കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ, സമ്മാനങ്ങളയക്കാൻ ചില തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഓസ്ട്രേലിയ പോസ്റ്റ്. എന്നൊക്കെയാണ് അയക്കേണ്ടതെന്നും എത്ര സമയം വരെ എടുക്കുമെന്നും വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: 'ദോഷകരമായ ഉള്ളടക്കം തീരുമാനിക്കേണ്ടത് മന്ത്രിയല്ല'; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ അധികാരം പാർലമെൻറിന്
12/10/2026 Duration: 04min2026 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
'ഓസ്ട്രേലിയയിലുള്ള ഞങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നു'; വിസ പ്രതിസന്ധികളും ആശങ്കകളും പങ്കുവച്ച് വിദ്യാർത്ഥികൾ
12/10/2026 Duration: 11minഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ മാറ്റങ്ങൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതും കോഴ്സ് മാറുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചുവെന്ന് മലയാളി വിദ്യാർത്ഥികളടക്കം പറയുന്നു. വിസ നിയന്ത്രണങ്ങൾ പ്രതികൂലമായിബാധിച്ച ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
വേദിയിൽ ഇനി നാടകവും സിനിമയും; വേറിട്ട പരീക്ഷണവുമായി സിഡ്നി മലയാളികളുടെ യൂത്ത് ഫെസ്റ്റിവൽ
12/10/2026 Duration: 07minസിനിമയ്ക്കുള്ളിലെ നാടകവും നൃത്തവും സംഗീതവുമെല്ലാം ഒരേസമയം ഒരേവേദിയിൽ കാണാൻ അവസരവുമായി യൂത്ത് ഫെസ്റ്റിവൽ എന്ന പരിപാടി സംഘടിപ്പിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. ഒരേസമയം സിനിമയിലും വേദിയിലുമായി നൂറോളം കലാകാരന്മാരാണ് പരിപാടിയിൽ അണിനിരക്കുന്നത്. ഒക്ടോബർ 24ന് ലിവർപൂളിലാണ് പരിപാടി. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഓസ്ട്രേലിയ പോയവാരം: പകർച്ചവ്യാധികളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്ന്; ഫ്ലൈദുബായ് പൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കും
10/10/2026 Duration: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും; ATOയെ സഹായിക്കുമെന്ന് ട്രഷറർ
09/10/2026 Duration: 04min2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
കുടിയേറ്റം കുറച്ചാൽ 'പ്രശ്നങ്ങൾ' തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി
09/10/2026 Duration: 09minഓസ്ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ നയങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും, അവ ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കേൾക്കാം.#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO; വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ
08/10/2026 Duration: 04min2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഏഴ് ബൈക്കുകൾ, 45 ദിവസം; ഓസ്ട്രേലിയ ചുറ്റി 'ബിഗ് ലാപ്പുമായി' ഈ മലയാളികൾ
08/10/2026 Duration: 14minഓസ്ട്രേലിയ മുഴുവൻ ബൈക്കിൽ ചുറ്റാനായി ഏഴ് മലയാളികൾ 45 ദിവസത്തെ ‘Australian Big Lap’ യാത്ര ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഓസ്ട്രേലിയയെ അടുത്തറിയുകയാണ് ഇവരുടെ ലക്ഷ്യം. ഓസ്ട്രേലിയൻ മലയാളികളുടെ ബിഗ് ലാപ്പ് വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.....#sbsaudiopodcast
-
ഇന്നത്തെ വാർത്ത: നിർമ്മാണത്തിൽ 2.5 ലക്ഷം വീടുകൾ; മൂന്ന് മാസത്തിനിടെ പൂർത്തിയായത് 47,000 പുതിയ വീടുകൾ
07/10/2026 Duration: 03min2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും; ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം
06/10/2026 Duration: 05min2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast